തിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങളുടെ പേരില്‍ പോലീസിന് വീണ്ടും മുഖ്യമന്ത്രിയുടെ താക്കീത്. തെറ്റായരീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ പറഞ്ഞു. പോലീസ് സേനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉത്തതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ്പിമാര്‍ മുതലുള്ള എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മുന്നിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Read also : എഡിജിപിയുടെ പട്ടിയെ പരിചരിക്കാനെത്തിയ പൊലീസുകാരന് കിട്ടിയത് പട്ടിയുടെ കടിയും സസ്‌പെൻഷനും : കൂടുതൽ പരാതികൾ
കേസ് അന്വേഷണങ്ങള്‍ക്ക് മേലുദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളത്തില്‍ പോലീസ് അതിനൊത്ത് മാത്രമേ പ്രവര്‍ത്തിക്കാവൂ. ചട്ടങ്ങള്‍ അനുസരിച്ച് വേണം പോലീസ് പ്രവര്‍ത്തിക്കാനെന്നും ദാസ്യപ്പണി മുന്‍നിര്‍ത്തി വന്ന പത്രവാര്‍ത്തകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മണിക്കൂറോളം സമയമാണ് പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുഖ്യമന്ത്രി ചിലവഴിച്ചത്. വരാപ്പുഴ കസ്റ്റഡി മരണവും കെവിന്‍ വധക്കേസും പോലീസിലെ ദാസ്യപ്പണിയും തുടങ്ങി നിരവധി വിവാദങ്ങള്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കാണാന്‍ തീരുമാനിച്ചത്.
Post Your Comments