തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിയില്‍ വീണ്ടും അന്വേഷണം നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം. ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിരാജുവിനെതിരെ നടപടി വേണമെന്ന ഡിജിപിയുടെ രണ്ട് ശുപാര്‍ശയും അന്വേഷണ റിപ്പോര്‍ട്ടും ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയിരുന്നു. ദാസ്യപ്പണി ചെയ്യിപ്പിച്ചുവെന്ന കണ്ടെത്തല്‍ ഈ റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, രാജുവിന്റെ പരാതിയില്‍ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുകയാണ്. ആരോപണം വീണ്ടും അന്വേഷിക്കണമെന്നാണ് രാജുവിന്റെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.യിട്ടുണ്ട്. ഈ പരാതിയില്‍ വീണ്ടും അന്വേഷണം നടത്തി അട്ടിമറിക്കാനാണ് നീക്കം.
Also Read : പൊലീസിലെ ദാസ്യപ്പണി : എസ്‌എപി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരെ അന്വേഷണം
എസ്.എ.പി ക്യാമ്പിലെ 4 ദിവസ വേതനക്കാരെ പി.വി രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച് ഒരാഴ്ചയോളം ടൈല്‍സ് പണി ചെയ്യിച്ചതായും മുന്‍പും ഇത്തരത്തില്‍ ജോലിചെയ്യിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ടൈല്‍ പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. രാജുവിനെതിരെ രണ്ട് ക്യാമ്പ് ഫോളോവര്‍മാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
Post Your Comments