Kerala

പൊലീസിലെ ദാസ്യപ്പണി : എസ്‌എപി ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരെ അന്വേഷണം

തിരുവനന്തപുരം : പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽ എസ്‌എപി ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെതിരെ വകുപ്പതല അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. ബറ്റാലിയന്‍ ഐ.ജി ജയരാജിനായിരുക്കും അന്വേഷണ ചുമതല.

രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍സ് പാകാനായി നാല് പേരെ നിയോഗിച്ചെന്നു പണി ചെയ്യുന്ന ദൃശ്യങ്ങൾ സഹിതമാണ് ഡിജിപിക്ക് പരാതി നൽകിയത്. രണ്ട് ദിവസം മുന്പായിരുന്നു സംഭവം. അന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ജോലി ചെയ്‌തെന്നും പൊലീസിലെ ദാസ്യപ്പണി വിവാദം പുറത്ത് വന്നതോടെ തങ്ങളെ പറഞ്ഞു വിടുകയായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Also read : തലസ്ഥാനത്ത് കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button