Latest News

പിച്ചക്കാര്‍ക്ക്‌ 2,000 രൂപയില്‍ കുറയാതെ, നാട്ടുകാര്‍ക്കും വാരിക്കോരി സഹായം: ജീവിതം ആഘോഷമാക്കിയ യുവാവിന് ഒടുവില്‍ സംഭവിച്ചത് 

പിച്ചക്കാര്‍ക്ക്‌ 2,000 രൂപയില്‍ കുറയാതെ, നാട്ടുകാര്‍ക്കും വാരിക്കോരി സഹായം: ജീവിതം ആഘോഷമാക്കിയ യുവാവിന് ഒടുവില്‍ സംഭവിച്ചത്

പിച്ചക്കാര്‍ക്ക്‌ 2,000 രൂപയില്‍ കുറഞ്ഞ തുക നല്‍കാറില്ല. നാട്ടുകാര്‍ക്കും ആവശ്യത്തിലധികം പണം നല്‍കി സഹായങ്ങള്‍. കൊറിയര്‍ കമ്പനി ജീവനക്കാരനായ 36 കാരനായ രമേശ് റാവത്ത് എന്ന യുവവാണ് ജീവിതം ഇത്തരത്തില്‍ ആഘോഷമാക്കിയത്. ഇയാളുടെ ദാനശീലം നാട്ടില്‍ പാട്ടായതോടെ പണത്തിന്റെ ഉറവിടം തേടി പോലീസും ഇറങ്ങി. അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. അങ്ങനെയാണ് ദാനശീലന്റെ യഥാര്‍ത്ഥ മുഖം നാട്ടുകാര്‍ അറിയുന്നത്.

മുംബൈ സ്വദേശിയായ ഒരാളില്‍ നിന്നും കവര്‍ന്ന 80 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു രമേശിന്റെ ആഡംബര ജീവിതമെന്ന് പോലീസ് കണ്ടെത്തി. ഏപ്രിലില്‍ ആയിരുന്നു ഇയാള്‍ കവര്‍ച്ച നടത്തിയത്. ഇതിനു ശേഷം ഇയാള്‍ ഒരു വമ്പന്‍ സത്കാരം സംഘടിപ്പിച്ചിരുന്നു. എട്ട് ലക്ഷം രൂപ മുടക്കിയാണ് ഇത് നടത്തിയത്. ഇതിന് പുറമെ മറ്റ് പല കാര്യങ്ങള്‍ക്കും ഇയാള്‍ വലിയ രീതിയില്‍ പണം മുടക്കാന്‍ തുടങ്ങി. മുഴുവന്‍ പണവും സ്വയം ചെലവാക്കാതെ കുറെ പണം നാട്ടുകാര്‍ക്കും അങ്ങ് വിതരണം ചെയ്തു.

വൈകാതെ തന്നെ ഗുജറാത്തിലെ പത്താന്‍ സ്വദേശിയായ രമേശ് എന്ന വ്യക്തി വൃന്ദാവനില്‍ ഒരു സംസാര വിഷയമായി മാറി. ഭിക്ഷക്കാര്‍ക്കും വീടില്ലാത്തവര്‍ക്കുമൊക്കെ രണ്ടായിരം രൂപയാണ് രമേശ് കയ്യയച്ചു നല്‍കിയത്. ഇതിന് പുറമെ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കു കുളിക്കാനായി ഒരു സ്റ്റീമറും ഇയാള്‍ വാങ്ങി നല്‍കി. നിരവധി ഭക്തര്‍ യമുനയില്‍ മുങ്ങി മരിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഈ സംഭാവന.

ഒന്നുമല്ലാതിരുന്ന ഒരുവന്‍ ഒരു സുപ്രഭാതത്തില്‍ ഇതെല്ലം ചെയ്ത് കൂട്ടിയത് വലിയ ചര്‍ച്ചയായി മാറി. ഇതോടെയാണ് പോലീസ് ഇയാളുടെ പിന്നാലെ സമ്പത്തിന്റെ ഉറവിടം തേടിയിറങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പണം മോഷ്ടിച്ച വിവരം ലഭിക്കുകയായിരുന്നു. മോഷണത്തിന് ശേഷം രമേശ് ബംഗലുരുവിലും, കൊല്‍ക്കത്തയിലുമെത്തി അവിടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും താമസിച്ചിരുന്നു. ബന്ധുക്കളെ വിളിക്കാനായി മാത്രം രമേശ് പ്രത്യേകം സിം കാര്‍ഡ് എടുത്തിരുന്നു. ഇവയും പൊലീസ് പരിശോധിച്ചു. നിരവധി ആപ്പിള്‍ ഐ ഫോണുകളും, സ്വര്‍ണ്ണവും, ലക്ഷക്കണക്കിന് രൂപയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button