അജ്‌മാൻ: പോലീസ് കൺട്രോൾ റൂമിലെ ഫോണിൽ വിളിച്ച് വൃദ്ധന്റെ പദ്യപാരായണം. കഴിഞ്ഞ മൂന്ന് മാസമായി ഇത് തുടരുകയാണ്. ഒറ്റയ്ക്കായതിനാൽ മറ്റാരോടും സംസാരിക്കാനുമില്ല. ഇതിനെ തുടർന്നാണ് വൃദ്ധൻ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് കവിത ചൊല്ലാൻ തുടങ്ങിയത്. 999 എന്ന എമർജൻസി നമ്പറിലാണ് വൃദ്ധൻ വിളിച്ചിരുന്നത്. എന്നും ഒരു കൃത്യ സമയത്ത് അദ്ദേഹം വിളിക്കും. ജീവിതത്തിലെ ഒറ്റപ്പെടൽ മാറ്റാനായിയാണ് അദ്ദേഹം വിളിക്കുന്നതെന്ന് മനസിലാക്കിയ അജ്‌മാൻ പോലീസ് അദ്ദേഹം വിളിക്കുന്നത് വിലക്കിയില്ല. 999 എന്നത് എമർജൻസി നമ്പർ ആയതിനാൽ വൃദ്ധനോട് 901എന്ന നമ്പറിൽ വിളിക്കാനും പറഞ്ഞു. വീട്ടിൽ മക്കൾ തഴയുന്നതും, മക്കൾ തിരിഞ്ഞു നോക്കാതെ വരുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് അജ്‌മാൻ പോലീസ് പറഞ്ഞു.
ALSO READ: റോഡിൽ തനിച്ചായിപ്പോയ ഏഴുവയസുകാരിയെ രക്ഷിച്ച് അജ്‌മാൻ പോലീസ്
Post Your Comments