അജ്മാൻ: അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി അജ്മാൻ പോലീസ്. റമസാൻ കാലത്ത് അജ്മാനിൽ മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവർക്കു 1,500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങൾ 15 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അജ്മാൻ പോലീസ് അറിയിച്ചു.
Read Also: കന്യാകുമാരിയെയും കശ്മീരിനെയും ഒറ്റ റോഡുകൊണ്ട് ബന്ധിപ്പിക്കുമെന്ന് പ്രധാന മന്ത്രിനരേന്ദ്ര മോദി
അതേസമയം, ഗതാഗത നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസും ആവശ്യപ്പെട്ടു. റമദാനിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സംയമനം പാലിച്ച് വാഹനമോടിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇഫ്താറിനും തറാവീഹ് നമസ്കാരത്തിനും മുൻപുള്ള അമിതവേഗമാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments