അജ്മാൻ: അജ്മാനിൽ റോഡിൽ തനിച്ചായിപ്പോയ ഏഴുവയസുകാരിയെ രക്ഷിച്ച് അജ്‌മാൻ പോലീസ്. റാഷിദിയ ജില്ലയിലെ പാലത്തിന് സമീപത്ത് നിന്നാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടി രക്ഷിതാക്കളെ തേടുകയാണെന്നും ഈ പ്രദേശത്ത് എവിടെയോ തന്നെയാണ് കുട്ടിയുടെ വീടെന്നും പോലീസ് മനസിലാക്കി.
Read Also: നിപ്പാ വൈറസ് അറിയേണ്ടതെല്ലാം: ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്
തുടർന്ന് കുട്ടി നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിൽ വീട് പോലീസ് കണ്ടെത്തുകയും പിതാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി കുട്ടിയെ കൈമാറുകയും ചെയ്‌തു. കുട്ടിയെ രക്ഷിക്കുകയും തങ്ങളുടെ കൈകളിൽ സുരക്ഷിതമായി തിരികെയെത്തിക്കുകയും ചെയ്‌ത അജ്‌മാൻ പോലീസിന് കുട്ടിയുടെ പിതാവ് നന്ദി അറിയിക്കുകയുണ്ടായി. അതേസമയം പൊതുജനങ്ങളും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തിൽ കുറേക്കൂടെ ശ്രദ്ധചെലുത്തണമെന്ന് ജനറൽ കമാൻഡ് ഒാഫ് അജ്മാൻ പൊലീസ് അറിയിച്ചു. ഒരു കാരണവശാലും കുട്ടികളെ പ്രത്യേകിച്ച് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെ തനിച്ച് പുറത്തേക്ക് വിടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments