Kerala

ജസ്‌നയുടെ തിരോധാനം; സംശയം വെളിപ്പെടുത്തി സഹപാഠി

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട് സംശയം വെളിപ്പെടുത്തി സഹപാഠി. ഒരു കത്തെഴുതി വെച്ച് ജസ്ന ഇറങ്ങിപ്പോകുമെന്ന് കരുതുന്നില്ലെന്ന് സഹപാഠി. ജസ്ന അപായപ്പെട്ടിട്ടുണ്ടോയെന്ന് പേടിയുണ്ടെന്നും സഹപാഠി പറഞ്ഞു.

ജസ്‌നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി ജസ്നയുടെ അധ്യാപകന്‍ രംഗത്തെത്തിയിരുന്നു. ജസ്നയെ കണ്ടെത്തുന്നതിനായി അന്വേഷകര്‍ ആവശ്യമായ ഗൗരവം കൊടുത്തില്ലെന്നും അന്വേഷണത്തിന്റെ തുടക്കത്തില്‍ അര്‍ഹമായ പരിഗണന നല്‍കിയിരുന്നെങ്കില്‍ തെളിവുകള്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും അധ്യാപകന്‍ മെന്‍ഡല്‍ ജോസ് പറഞ്ഞു.

Also Read : ജസ്നയുടെ തിരോധാനം: ജസ്‌ന നിരന്തരം വിളിച്ച യുവ സുഹൃത്തിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നു

ജസ്ന പഠനത്തിലും മറ്റിതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയായിരുന്നുവെന്നും അങ്ങനെയുള്ള ഒരു കുട്ടി നാട്ടില്‍ നിന്ന് അപ്രത്യക്ഷമായെന്ന വാര്‍ത്ത വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്നയെ കാണാതായ മാര്‍ച്ച് 22ന് തന്നെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഏപ്രില്‍ മൂന്നിനാണ് അന്വേഷണ സംഘം ക്യാമ്പസില്‍ എത്തിയത്.

ആദ്യഘട്ടത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും അധ്യാപകന്‍ ചൂണ്ടിക്കാട്ടി.
ജസ്നയുടെ ആണ്‍ സുഹൃത്തിനെ കുറിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നെന്നും ഈ വിദ്യാര്‍ഥിയും ക്യാമ്പസില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ഥിയാണ്. ജസ്നയുടെ തിരോധാനത്തില്‍ ആണ്‍ സുഹൃത്തിന് ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും അധ്യാപകന്‍ വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button