ന്യൂഡല്‍ഹി: തീവ്രനിലപാടുള്ള സംഘടനകളെ നിരോധിയ്ക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള ഭീഷണി മുന്‍നിര്‍ത്തി സുരക്ഷ കര്‍ശനമാക്കിയിരിക്കെയാണ് തീവ്ര നിലപാടുള്ള സംഘടനകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.
കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളെ നിരോധിക്കാനാണ് നീക്കം. ഇതിന് അനുസ്തൃതമായ കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വകുപ്പ് മന്ത്രിക്ക് മുന്‍പാകെ നിര്‍ദ്ദേശം സമര്‍പ്പിച്ചതായാണ് സൂചന.
Read Also : പ്രധാനമന്ത്രിക്ക് മുൻപെങ്ങുമില്ലാത്ത വിധം കടുത്ത സുരക്ഷാ ഭീഷണി
കേരളത്തില്‍ തീവ്ര നിലപാടുള്ള സംഘടനകള്‍ ശക്തി പ്രാപിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലന്നും, പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ അടക്കം ഇവരുടെ അണികള്‍ ചേക്കറി കഴിഞ്ഞതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments