കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി ഒരുകൂട്ടം യുവാക്കള്‍. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമെതിരെ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെവിന്റെ വീട്ടുകാരെ സഹായിക്കാനാണ് തങ്ങള്‍ എത്തിയതെന്നായിരുന്നു യുവാക്കളുടെ വാദം.
റാന്നിയില്‍ ടിപ്പര്‍ ലോറി സര്‍വീസുള്ള യുവാവും സുഹൃത്തുമാണ് രാത്രി പത്തരകഴിഞ്ഞപ്പോള്‍ കെവിന്റെ വീട്ടിലെത്തിയത്. ഈരാറ്റുപേട്ടയില്‍ പോയി തിരികെ റാന്നിയിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ ഇവര്‍ മദ്യലഹരിയിലാണെന്ന് വ്യക്തമായതോടെ ഇരുവര്‍ക്കുമെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
യുവാക്കളെത്തി വീട്ടുകാരെ ഉണര്‍ത്തി ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് കെവിന്റെ പിതാവ് പോലീസില്‍ വിവരം അറിയിച്ചത്. ഗാന്ധിനഗര്‍ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കെവിന്റെ വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാന്‍ എത്തിയതാണെന്നു പറഞ്ഞത്. വീട്ടുകാര്‍ക്ക് നല്കാനായി 5000 രൂപയും ഇവരുടെ കൈവശമുണ്ടായിരുന്നു.
Post Your Comments