Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കെവിന്റെ ഓര്‍മകള്‍ ഉള്ളിലൊതുക്കി അവള്‍ വീണ്ടും വരികയാണ് ആ പഴയ ചങ്ങാതികൂട്ടത്തിലേയ്ക്ക്..തന്നെ ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ പോരാടാനുറച്ച് നീനു

കോട്ടയം : കെവിന്റെ ഓര്‍മകള്‍ ഉള്ളിലൊതുക്കി അവള്‍ വീണ്ടും വരികയാണ് ആ ചങ്ങാതികൂട്ടത്തിലേയ്ക്ക്. വിതുമ്പലോടെയാണ് നീനു ആ കലാലയത്തിലേയ്ക്ക് കാലെടുത്തുവെച്ചത്.

തോല്‍പ്പിക്കാന്‍ ശ്രമിച്ചവരോട് അവളുടെ മറുപടി ഈ ചിരിയാണ്. അതിന്റെ പ്രഹരം ഏത് ജയിലറകളെക്കാളും ഭീകരമാണെന്ന് അവര്‍ തിരിച്ചറിയുന്നു. പ്രണയത്തിന്റെ മനോഹര ഓര്‍കളുമായി അവള്‍ നടന്ന ആ കോളജിന്റെ മണ്ണില്‍ കെവിന്റെ തീരാനഷ്ടത്തിന്റെ ഓര്‍മകളുമായി നീനു എത്തി.
അവളെ ഒരുനോക്കു കാണാന്‍ ആ കലാലയം കൊതിച്ചിരിക്കുകയായിരുന്നു. കെവിന്‍ കാത്ത് നില്‍ക്കാറുള്ള സ്ഥലങ്ങള്‍, ആദ്യമായി സുഹൃത്തിന്റെ പ്രണയത്തിന് ദൂതുമായി കെവിന്‍ കലായത്തിലെത്തിയ നിമിഷം ഒക്കെ. അവിടെ നീനുവിന് മാത്രം ഒരിക്കല്‍ കൂടി ദൃശ്യമായി.

വിധിയോട് അവള്‍ ചിരിച്ചെങ്കിലും ആ പ്രണയത്തിന് കൂട്ടുനിന്ന ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ ഒരിക്കല്‍ കൂടി പൊട്ടിക്കരഞ്ഞു. കരയാന്‍ മറന്നിട്ടില്ല എന്നു സ്വയം തെളിയിക്കാനെന്നോണം. കേരളം ചേര്‍ത്ത് പിടിച്ച നീനുവിനെ പ്രിയ കൂട്ടുകാരും നെഞ്ചോടണച്ചു.

ഈ 17 ദിവസം കെവിന്റെ വീടുമാത്രമായിരുന്നു അവളുടെ എല്ലാം. അവള്‍ അറിഞ്ഞു അവനോളം അവളെ സ്‌നേഹിക്കുന്ന ആ വീട്ടുകാരുടെ സ്‌നേഹം. പക്ഷെ പഠിക്കണമെന്ന അവന്റെ സ്വപ്നത്തിനായി ഇന്നലെ അവള്‍ പുറത്തിറങ്ങി.

കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളജിലേക്ക് കൊണ്ടുപോയത്. രാവിലെ തന്നെ മെഴുതിരി നാളത്തിന്റെ വെളിച്ചത്തില്‍ ചിരിക്കുന്ന കെവിന്റെ ചിത്രത്തിന് മുന്നില്‍ അവള്‍ മൗനമായി നിന്നു. കെവിന്റെ ചേച്ചിയുടെ ചുരിദാറാണ് നീനു ധരിച്ചത്. അമ്മ മേരി അവള്‍ക്കായി പൊതിച്ചോറ് നീട്ടി. ഒരു പക്ഷേ അമ്മയുടെ ഉള്ളുതുറന്നുള്ള സ്‌നേഹം അവള്‍ക്ക് സമ്മാനിച്ചത് ദൈവപുത്രന്റെ അമ്മയുടെ പേരുള്ള മേരിയില്‍ നിന്നാകും.

അവളെ ഒരുനോക്കു കാണാന്‍ ആ കലാലയം കൊതിച്ചിരിക്കുകയായിരുന്നു. നീനു നേരെ ചെന്നത് പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കായിരുന്നു. പിന്നെ അവിടെ നിന്നും കാത്തിരിക്കുന്ന പ്രിയ കൂട്ടുകാരുടെ ഇടയിലേക്ക്. ഓര്‍കളുടെ പേമാരികള്‍ക്ക് ഉള്ളില്‍ ഉരുള്‍പൊട്ടുമ്പോള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ പഴയ നീനുവായി. ഇടയ്ക്ക് വിതുമ്പിയെങ്കിലും ചങ്ങാതിമാരുടെ ആ കരുത്ത് അവള്‍ക്ക് തുണയായി.

എന്റെ മോള് പഠിക്കട്ടെ. അവള്‍ക്കായി എന്നെകൊണ്ടാവുന്നത് ഞാന്‍ ചെയ്തുകൊടുക്കും. ഏതു കാറ്റിലും ഉലയാത്ത ആ അച്ഛന്‍ ഉറപ്പിച്ചുപറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button