ArticleWomen

സൗഹൃദം ലൈംഗികതയിലേയ്ക്ക് വഴിമാറുന്ന ചില സാഹചര്യങ്ങൾ…

സൗഹൃദം ലൈംഗികതയിലേയ്ക്ക് വഴിമാറുന്ന പല സാഹചര്യങ്ങളും നമ്മൾ കാണുന്നുണ്ട്. സൗഹൃദം ശാരീരികമായ ബന്ധങ്ങളിലേയ്ക്ക് നയിക്കപ്പെടുന്നത് തെറ്റായ ഒന്നായി ഇന്നത്തെ സമൂഹം കാണുന്നില്ല. പകരം അവർ ന്യായങ്ങൾ നിരത്തി വിമർശകരെ ചോദ്യം ചെയ്യുന്നു. പൗരാണിക സംസ്കാരത്തിൽ ലൈംഗികത ഒരു പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല. ഇതിഹാസ കൃതികൾ മുതൽ കാമസൂത്രം വരെയുള്ള ഗ്രന്ഥങ്ങൾ അതിനുദാഹരണം. എന്നാൽ അതിൽ നിന്നും മാറി ലൈംഗികത പ്രത്യുത്പാദത്തിനു മാത്രമുള്ള ഒന്നായി മാറുകയും നിയമാവലികൾ വരുകയും ചെയ്തതോടെ സാംസ്‌കാരികമായി ലൈംഗികത തെറ്റായ ഒന്നാണെന്ന ധാരണ സ്ത്രീകൾക്ക് മേൽ അടിച്ചേല്പിക്കപ്പെട്ടു. എന്നാൽ സോഷ്യൽ മീഡിയയുടെ അതി പ്രസരത്തിൽ വർച്വൽ ലൈംഗികതയുടെ പുതിയ ലോകം തുറക്കപ്പെട്ടു.

എന്നാൽ ഒരു സ്ത്രീ സംബന്ധിച്ചും എന്താണ് ലൈംഗികത? ശാരീരികമായ ബന്ധവും സന്തോഷവും മാത്രമല്ല. അതിൽ ഏറ്റവും പ്രധാനം സ്പര്ശനം എന്നതാണ്. ഈ കാലഘട്ടത്തിൽ കേൾക്കുന്ന ഒരു പ്രധാന സംഭവമാണ് സഹ പ്രവർത്തകർ തമ്മിലുള്ള ബന്ധങ്ങൾ. ഓഫീസ് സൗഹൃദങ്ങൾ ലൈംഗികതയുടെ വഴികളിലേക്ക് തിരിയുന്നു. അവയെ സദാചാരക്കാർ അവിഹിതമെന്നു വിശേഷിപ്പിക്കുന്നു. എന്നാൽ എന്താണ് ഇത്തരം ബന്ധങ്ങൾ സൃഷ്ടിക്കപ്പെടാൻ കാരണം. ഇന്ത്യയിലെ പ്രമുഖ സൈക്കോളജിസ്റ്റായ രചന തനിക്ക് വന്ന ഒരു കേസിനെക്കുറിച്ചു പറഞ്ഞുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നുണ്ട്.

36 വയസുള്ള വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയാണ് രചനയുടെ കേസിലെ നായിക. ജോലി സംബന്ധമായി കഴിഞ്ഞ എട്ടു വർഷമായി വിദേശത്താണ് ഭർത്താവ്. ഇരുവർക്കും രണ്ടുകുട്ടികളുണ്ട്. എന്നാൽ അഞ്ചോ ആറോ മാസം കൂടുമ്പോൾ ഒന്നോ രണ്ടോ ദിവങ്ങൾക്ക് മാത്രമായി വന്നു പോകുന്ന അച്ഛനോട് കുട്ടികൾക്ക് വൈകാരികമായ ഒരു ബന്ധവും ഉണ്ടാകുന്നില്ല. കൂടാതെ നാട്ടിൽ വരുന്ന ദിവസങ്ങളിൽ കുട്ടികൾക്കും അച്ഛനും ഒരു മുറിയ്ക്ക് കീഴിൽ കഴിയുന്നത് തന്നെ അത്ര സുഖകരമായി തോന്നുന്നില്ല. ബന്ധം സന്തോഷകരമായ ഒന്നാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു അകൽച്ച സ്വാഭാവികമായി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പരസ്പരമുള്ള തുറന്ന സംസാരവും ബന്ധങ്ങളും ഒഴിവാക്കപ്പെട്ടു. ഞങ്ങൾ തമ്മിലുള്ള ലൈംഗികമായുള്ള ബന്ധത്തെക്കുറിച്ചും പോലും ഓർമ്മിക്കാനായിട്ടു ഒന്നുമില്ലാത്തതായി മാറി. ഇത്തരം ഒരു അവസരത്തിൽ , എന്റെ ഓഫീസിലെ സഹപ്രവർത്തകനിൽ ഞാൻ ഒരു സുഹൃത്തിനെ കണ്ടു. അവൻ വിവാഹിതനാണ്, ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു. ഞാൻ ഇപ്പോൾ എന്തു ചെയ്യണം? എന്റെ വിവാഹജീവിതത്തിൽ ഞാൻ ശ്രദ്ധകേന്ദ്രീകരിക്കാനോ നിലവിലെ സ്ഥിതിയിൽ സന്തോഷം കാത്തു സൂക്ഷിക്കാനോ ശ്രമിക്കേണ്ടത്? ഇതായിരുന്നു ആ സ്ത്രീയുടെ പ്രശ്നം.

രണ്ട് വ്യക്തികളുടെ കൂട്ടായ്മയാണ് വിവാഹം എന്ന് പറയപ്പെടുന്നത്. മികച്ച ജീവിതത്തിനു സാമ്പത്തികം അടിസ്ഥാനമാണ്. എന്നാൽ ഒരു ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകാൻ രണ്ടുപേരും ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കണം. ദമ്പതികൾ അവരുടെ ഉത്തരവാദിത്വങ്ങൾ പങ്കിടുന്ന രീതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ എട്ടു വർഷമായി വിദേശത്ത് താമസിക്കുന്ന ഭർത്താവിൽ നിന്നും വൈകാരികമായ ഒരു അടുപ്പം നിങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നില്ല. ദാമ്പത്യബന്ധത്തിൽ അടുപ്പവും സഹാനുഭൂതിയും ആവശ്യമുണ്ട്.

ഈ ബന്ധത്തിൽ ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹവും കരുതലും നൽകുന്ന സഹപ്രവർത്തകനിൽ നിങ്ങൾ സുഹൃത്തിനെയും കാമുകനെയും കണ്ടെത്തിയതായി സൂചിപ്പിച്ചു. കൂടാതെ അവൻ വിവാഹിതനാണ്. സഹപ്രവർത്തകനിൽ സുഹൃത്തുക്കളെ കണ്ടെത്തുന്നതിൽ ഒരു ദോഷവും ഇല്ല. നിങ്ങൾ ദാമ്പത്യത്തിൽ തുടർന്ന് കൊണ്ട് ജോലി ചെയ്യാനോ നിങ്ങളുടെ സഹപ്രവർത്തകനുമായുള്ള ബന്ധം തുടരാനോ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ, എല്ലാ സാഹചര്യങ്ങളിലും ചില വെല്ലുവിളികൾ ഉയർന്നുവരും. നിങ്ങൾ തമ്മിലുള്ള ബന്ധം അയാളുടെ ജീവിതം തകർക്കാൻ കാരണമാകുമോ എന്ന ഭയം നിങ്ങൾക്കുണ്ട്. അതിനൊപ്പം തന്നെ തന്റെ കുട്ടികളും ഭർത്താവും അടങ്ങുന്ന ഒരു കുടുംബവും നിങ്ങൾക്ക് മുന്നിൽ വലിയ ചോദ്യമായി നിൽക്കുന്നു. അത്തരം ഒരു സാഹചര്യത്തിൽ ദാമ്പത്യത്തെ മുന്നോട്ട് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും നിങ്ങളുടെ ഭർത്താവിനോട് തുറന്ന് പറയാം, ഈ ബന്ധത്തെ കൂടുതൽ അടുപ്പത്തിലാക്കാൻ പരസ്പരമുള്ള തുറന്ന സംസാരം സഹായിക്കും. രണ്ടു പേരും തമ്മിലുള്ള തുറന്ന സംസാരവും വൈകാരികമായ ബന്ധവുമാന് ദാമ്പത്യത്തെ മുന്നോട്ടു നയിക്കുന്നത്. അത്തരം ഒരു സാഹചര്യം നില നിർത്താകുന്ന ഇപ്പോഴും ഇരുകൂട്ടരും ശ്രമിക്കേണ്ടതാണ്.

READ ALSO: ലൈംഗികതയില്‍ ഇന്ത്യക്കാര്‍ ഇങ്ങനെയോ ? ആരോഗ്യ സര്‍വേ ഫലം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button