വാട്സ്ആപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും മറച്ചുവെക്കുന്നതിനായി പുതിയ ഫീച്ചർ. വാട്സ്ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്ഫോയിലും കോണ്ടാക്റ്റ് ഇന്‍ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി ഓപ്ഷന് നല്‍കിയിരിക്കുന്നത്. 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. ഒരു കോണ്ടാക്റ്റില് നിന്നും വരുന്ന ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ മറച്ചുവെക്കാനായി കോണ്ടാക്റ്റ് ഇന്‍ഫോയിലെ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ ‘No’ എന്നാക്കിവെച്ചാൽ മതിയാകും.
Read Also: ഈ ഫോണുകളില്‍ വാട്സാപ്പ് സേവനം നിറുത്തുന്നു: ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആശങ്കയില്‍ !
ഗ്രൂപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ മറയ്ക്കാനും ഗ്രൂപ്പ് ഇന്‍ഫോ മെനുവില്‍ നിന്ന് ഇതേ രീതി പിന്തുടർന്നാൽ മതിയാകും. മുൻപ് എല്ലാ കോണ്ടാക്റ്റുകളില് നിന്നുമുള്ള മീഡിയാ ഫയലുകള്‍ മറച്ചുവെക്കുന്ന രീതിയിലായിരുന്നു മീഡിയാ വിസിബിലിറ്റി ഫീച്ചര്‍. എന്നാല്‍ ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.
Post Your Comments