വാട്ട്‌സാപ്പ് സേവനം ഇത്തരം ഫോണുകളില്‍ നിന്നും നിറുത്തലാക്കുകയാണെന്ന തീരുമാനം അറിയിച്ച് കമ്പനി അധികൃതര്‍. വാര്‍ത്ത പുറത്ത് വന്നതോടെ വാട്‌സാപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണ് വെട്ടിലായിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നു മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു.
ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷനുകള്‍ മുതല്‍ പഴയതും, നോക്കിയ എസ് 40, ഐഓഎസ് 7 നെക്കാള്‍ പഴക്കമുള്ള ഐഫോണുകള്‍ എന്നിവയിലൊക്കെയാണ് വാട്ട്‌സാപ്പ് സേവനം നിര്‍ത്തലാക്കാന്‍ പോകുന്നത്. ഗൂഗിള്‍ റിപ്പോര്‍ട്ട് പ്രകാരം 0.3 ശതമാനം ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത്തരം ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇതു തന്നെ ഏകദേശം 6 മില്യണ്‍ ഉപയോക്താക്കള്‍ വരും. നോക്കിയ സിംബിയന്‍ എസ് 60 ഒ എസ്, ബ്ലാക്ക് ബെറി, ബ്ലാക്ക് ബെറി10 എന്നീ വേര്‍ഷനുകളുള്ള ഫോണില്‍ വാട്ട്‌സാപ്പ സേവനം നിര്‍ത്തലാക്കുമെന്ന് ഡിസംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
Post Your Comments