യൂറോപ്പ് : പെട്രോളടിച്ചതിനുശേഷം പിസ്റ്റൾ ഗ്യാസോലിൻ എടുത്തുമാറ്റാൻ ഡ്രൈവർ മറന്നതുമൂലം പെട്രോൾ പമ്പിന് തീപിടിച്ചു. അടുത്തിടെ ഉക്രെയ്നിലെ ഗ്യാസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പെട്രോൾ നിറച്ചതിനു ശേഷം കാറിൽ നിന്ന് പിസ്റ്റൾ ഗ്യാസോലിൻ നീക്കം ചെയ്യാൻ ഡ്രൈവർ മറന്നുപോയി. ഒപ്പം കാർ മുമ്പോട്ട് എടുക്കുകയും ചെയ്തു.
തുടർന്ന് പെട്രോൾ സ്റ്റേഷൻ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പമ്പ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പോലീസുകാർ അന്വേഷിക്കുകയാണ്.
شاهد كيف تسبب إستهتار سائق في #أوكرانيا في تفجير محطة وقود بأكملها.#مصدر_للأخبار pic.twitter.com/EDgAuvffe6
— مصدر (@MSDAR_NEWS) June 24, 2018
Post Your Comments