മസ്ക്കറ്റ്: തൊഴില്‍ വിസ നിരോധനം തുടരുമെന്ന് ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം. 87 വിസകള്‍ക്ക് കഴിഞ്ഞ ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന വിസ നിയന്ത്രണ കാലാവധി അവസാനിക്കാനിരിക്കെയാണ് ആറ് മാസം കൂടി ദീര്‍ഘിപ്പിച്ചത്. ജൂലൈ 30 മുതല്‍ ആറ് മാസത്തേക്ക് കൂടിയാണ് നിരോധനമെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ALSO READ: യുഎഇയിൽ തൊഴിൽസ്ഥലത്ത് അപകടത്തിൽപ്പെട്ട് തൊഴിലാളി; പിന്നീട് സംഭവിച്ചത്
2013ല്‍ ആറ് മാസത്തേക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയ വിവിധ തസ്ഥികകളില്‍ ഇപ്പോഴും നിരോധനം തുടരുകയാണ്. ഓരോ ആറ് മാസം കഴിയുമ്പോഴും കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ വിസ നിയന്ത്രണങ്ങളിലും ഇത് തുടരുകയാണ്.
Post Your Comments