യുഎഇ: അബുദാബിയിൽ തൊഴിൽസ്ഥലത്ത് നിർമാണപ്രവർത്തനത്തിനായി എടുത്ത കുഴിയിൽ തൊഴിലാളി വീണു. ആഴമേറിയ കുഴിയിൽ തൊഴിലാളി അബദ്ധവശാൽ വീഴുകയായിരുന്നു. തുടർന്ന് അബുദാബി പോലീസും സിവിൽ ഡിഫൻസ് വിഭാഗവും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ തൊഴിലാളിയെ പുറത്തെടുത്തു. അബുദാബിയിലെ അൽ ശവാമേഘ് ഏരിയയിലാണ് സംഭവം ഉണ്ടായത്.
ALSO READ: അബുദാബിയിൽ ഇത്തരം പാർക്കിങ് ലംഘനത്തിന് 50,000 ദിർഹം പിഴ
തൊഴിലാളി അപടത്തിൽപ്പെട്ടയുടൻ അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും സിവിൽ ഡിഫൻസ് വിഭാഗവും ഉടനടി സ്ഥലത്തെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നും, ഇത്തരം അപകടങ്ങൾ ഒഴിവാക്കണമെന്നും പോലീസ് അറിയിച്ചു.
Post Your Comments