Latest NewsIndia

നീരവ് മോദിയ്ക്ക് അറസ്റ്റ് വാറന്റ്

ന്യൂഡല്‍ഹി•വിവാദ വ്യവസായി നീരവ്‌ മോദിയ്ക്ക് റവന്യൂ ഇന്റലിജന്‍സ്‌ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇ-മെയിലിലൂടെ അറസ്‌റ്റ്‌ വാറന്റ്‌ അയച്ചത്. ഇറക്കുമതിച്ചുങ്കം വെട്ടിച്ച കേസിലാണ് നടപടി. സൂറത്ത്‌ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആനുകൂല്യങ്ങള്‍ നീരവിന്റെ സ്‌ഥാപനങ്ങള്‍ ദുരുപയോഗം ചെയ്ത് 52 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കയറ്റുമതി സ്‌ഥാപനങ്ങള്‍ക്കുള്ള നികുതി ഇളവാണു ദുരുപയോഗം ചെയ്‌തത്‌.

പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ വഞ്ചിച്ചിട്ട്‌ 13,000 കോടി തട്ടിയ മോഡി ഇപ്പോള്‍ വിദേശത്ത്‌ ഒളിവിലാണ്‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button