കോട്ടയം : വാഗമണ്ണില്‍ വീണ്ടും ഭൂമി കൈയേറ്റം. ഭൂമാഫിയ കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് റവന്യൂവകുപ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ച നിലയിൽ. വാഗമണ്‍ വില്ലേജ
ലെ കോലഹലമേട്, പുള്ളിക്കാനം, ഉളുപ്പൂണി, നാരകക്കുഴി, മൂന്ന് കല്ല്, തരയങ്കാനം, മൂണ്‍മല, കമ്പിപ്പാലം, ചോറ്റുപാറ, വട്ടപ്പതാല്‍, വടക്കേപെരട്ട്, ഉണ്ണിച്ചെടിക്കാട്, തങ്ങള്‍പാറയ്ക്കു സമീപം മൊട്ടക്കുന്ന് എന്നിവിടങ്ങളിലുണ്ടായിരുന്ന നൂറോളം സര്‍ക്കാര്‍ ബോര്‍ഡുകളാണ് കൈയേറ്റക്കാര്‍ പിഴുതെറിഞ്ഞത്.
2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തിരിച്ചുപിടിച്ച മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നീക്കം ചെയ്തത്. സര്‍ക്കാരിന്റെ ഭൂമിയാണെന്നും അതിക്രമിച്ച് കടക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും രേഖപ്പെടുത്തിയ ബോര്‍ഡാണിത്. പീരുമേട് താലൂക്കിലെ മദാമക്കുളത്തിന് സമീപം തിരിച്ചുപിടിച്ച 65.4 ഏക്കര്‍ ഭൂമിയിലെ അമ്പത് ഏക്കറിലേറെ വീണ്ടും കൈയേറിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഏഴ് സര്‍ക്കാര്‍ ബോര്‍ഡുകള്‍ നേരത്തെ പിഴുതുമാറ്റിയിരുന്നു.
ബോര്‍ഡ് ഇവിടെയുണ്ടായിരുന്നതിന്റെ ഒരു തെളിവും ശേഷിപ്പിക്കാത്തവിധമാണ് പിഴുതെറിയല്‍. ഒറ്റ ദിവസം കൊണ്ടല്ല, മാസങ്ങളെടുത്ത് ഘട്ടംഘട്ടമായാണ് നൂറോളം ബോര്‍ഡുകള്‍ നീക്കിയത്. ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലമെല്ലാം കമ്പി വേലി കെട്ടിത്തിരിച്ച നിലയിലാണ്. ചില സ്ഥലങ്ങളിൽ കൃഷിയും ചെയ്തുതുടങ്ങിയിട്ടുണ്ട്. കൃഷി ഭൂമിയുടെ പേരില്‍ പട്ടയത്തിനായി അപേക്ഷകള്‍ നല്കി കാത്തിരിക്കുകയാണ് കൈയേറ്റക്കാര്‍.
Read also:കമ്മട്ടിപ്പാടത്തെ ഭവന നിര്‍മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജലീല്‍
എന്നാൽ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം എടുത്തെങ്കിലും കാര്യക്ഷമമായില്ല. സര്‍വേ നമ്പറില്‍ തിരിമറി നടത്തി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റമെന്ന ആരോപണം ശക്തമാണ്. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും പിടിച്ചെടുത്ത സ്ഥലങ്ങള്‍ സംരക്ഷിക്കാനും നിയോഗിച്ച ഭൂസംരക്ഷണ സേനയുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് അതിക്രമങ്ങൾ വ്യപകമായത്.
Post Your Comments