FootballSports

ഉറുഗ്വേയുടെ ട്രാപ്പില്‍ റഷ്യ ചാരമായി; വിസ്മയകരമായ ഫ്രീ കിക്കുമായി സുവാരസ്

സമാറ: ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുന്ന മത്സരത്തിന്റെ ഒന്നാം പകുതിയിൽ റഷ്യയ്‌ക്കെതിരെ മൂന്ന് ഗോളിന് യുറഗ്വായ് മുന്നിൽ. പത്താം മിനിറ്റിൽ ലൂയിസ് സുവാരസാണ് ആദ്യ ഗോൾ നേടിയത്.ബോക്സിന് പുറത്ത് മധ്യഭാഗത്ത് നിന്ന് സുവാരസ് തൊടുത്ത ഫ്രീകിക്ക് പ്രതിരോധഭിത്തിയെയും ഗോളിയെയും മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. സുവാരസിന്റെ കഴിവിൽ തന്നെയാണ് രണ്ടാമത്തെ ഗോളും ലഭിച്ചത്. ലൂയിസ് സുവാരസിന്റെ ഗോളിൽ ലീഡ് നേടിയ യുറഗ്വായുടെ രണ്ടാം ഗോൾ റഷ്യയുടെ ഡെന്നിസ് ചെറിഷേവിന്റെ സംഭാവനയിലാണ് പിറന്നത്.

Read Also: പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചത് റഷ്യയും യുറഗ്വായും

ഇതിനിടെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഇഗോർ സ്മോൾനിക്കോവ് പുറത്തായതോടെ റഷ്യ പത്ത് പേരായി ചുരുങ്ങി. ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ മഞ്ഞ കണ്ട സ്മോൾനിക്കോവ് മുപ്പത്തിയാറാം മിനിറ്റിൽ അടുത്ത മഞ്ഞയും അതുവഴി ചുവപ്പും കണ്ട് മടങ്ങി. പ്രീക്വാർട്ടറിലും ഇനി സ്മോൾനിക്കോവിന് കളിക്കാനാകില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button