Latest NewsKeralaNewsCrime

പൊതു പ്രവര്‍ത്തകയ്‌ക്കെതിരെ അശ്ശീല പോസ്റ്റ്: നടപടിയ്ക്കായി വനിതാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയായ യുവതിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അശ്ശീല പോസ്റ്റിട്ട സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും പൊതു പ്രവര്‍ത്തകയുമായ ശ്രീജ നെയ്യാറ്റിന്‍കരയ്ക്ക് നേരെയാണ് സമൂഹ മാധ്യമത്തില്‍ അശ്ശീല പോസ്റ്റ് ഇട്ടത്. ഇത് സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ഈ രീതിയില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ വേണം. ഇവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കോടതി നല്‍കണമെന്നും വനിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലൈംഗികാക്രമണ സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ശ്രീജയ്ക്ക് നേരിടേണ്ടി വന്നത്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുകുകയാണെന്നും ഇവര്‍ കൂട്ടി ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button