മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് ഷോയില്‍ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് തരികിട സാബു. അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടിയിലൂടെ കിട്ടിയ പേരാണ് തരികിട സാബു എന്നുള്ളത്. വഴിയെ പോവുന്ന വയ്യാവേലിയെല്ലാം തലയില്‍ എടുത്ത് വെക്കുന്ന സാബു മോന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥിയാണ്.
ബിഗ് ബോസില്‍ എത്തിയതിന് ശേഷമുള്ള താരങ്ങളുടെ പ്രതികരണം ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ നിയമങ്ങളെ കുറിച്ചാണ് തരികിട സാബു പറയുന്നത്. സാബു മോന് എതിരെയുള്ള കമന്റുകളാണ് പുറത്ത് വന്ന വീഡിയോയ്ക്ക് ലഭിക്കുന്നത്. തട്ടിപ്പ് പരിപാടികളിലൂടെ ശ്രദ്ധേയനായ സാബുവിനെതിരെ കേരളത്തില്‍ പോലീസ് കേസടക്കം നടക്കുകയായിരുന്നു. ലസിത പാലയ്ക്കലിനെ അപമാനിച്ച കേസും താരത്തിന്റെ പേരിലുണ്ടായിരുന്നു. അതിനിടെയാണ് ആര്‍ക്കും ഒരു സൂചന പോലും തരാതെ സാബു മോന്‍ ബിഗ് ബോസ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
അവിടുത്തെ നിയമങ്ങളെ കുറിച്ചായിരുന്നു സാബുവിന് പറയാനുണ്ടായിരുന്നത്. കയറി കഴിഞ്ഞാല്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ഇന്റര്‍നെറ്റ്, ഫോണ്‍, വായിക്കാന്‍ പുസ്തകങ്ങള്‍, ടിവി, സിനിമ, മ്യൂസിക് എന്നിങ്ങനെ ഒന്നുമില്ല. ഒരു ശിലായുഗത്തിലേക്ക് പോവുകയാണ്. എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. ബിഗ് ബോസിലെ നിയമങ്ങളും ഇന്ത്യന്‍ പീനല്‍ കോഡിലെ നിയമങ്ങളും ഏകദേശം ഒരുപോലെയാണ്. ആയിരത്തഞ്ഞൂറ് നിയമങ്ങളുണ്ട്. കുറച്ചൊക്കെ ഞാന്‍ നോക്കി.. എന്നിട്ട് വിട്ടു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ എന്നാണ് സാബു പറയുന്നത്.
സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പരിപാടി ആക്രണങ്ങള്‍, സൈബര്‍ പുള്ളിംഗ് തുടങ്ങിയ പരിപാടികളിലൊന്നും എനിക്ക് അങ്ങനെ പേടിയൊന്നുമില്ല. കാരണം അതൊക്കെ ഒരു ശീലമായിരിക്കുകയാണ്. ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലേ വെളിച്ചമായി വരും… ആ അവസ്ഥയാണെനിക്ക്. ശരിക്കും പറഞ്ഞാല്‍ എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ നല്ലൊരു മനുഷ്യനും അറിയാത്തവര്‍ക്ക് വളരെ മോശമായിട്ടുള്ള മനുഷ്യനുമാണ് ഞാന്‍. കഴിഞ്ഞ കുറെ കാലമായിട്ട് വഴിയിലൂടെ പോവുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിലേക്ക് വലിഞ്ഞ് കേറാറുണ്ട്. ഇതാണ് സാബുവിന്റെ പ്രതികരണം.
ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ പോലീസ് പറഞ്ഞത് സാബുമോന്‍ ഒളിവിലാണെന്നാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു എന്നും പറഞ്ഞിരുന്നു.
Post Your Comments