ന്യൂഡല്‍ഹി: കുറഞ്ഞ തുകയ്ക്ക് ശുദ്ധമായ വെള്ളം നൽകുന്ന വെൻഡിങ് മെഷീനുകൾ നൂറിലേറെ റെയിൽവേ സ്റ്റേഷനുകളിലേക്ക്. ആധുനിക സാങ്കേതികതയില്‍ ശുദ്ധീകരിച്ച തണുപ്പിച്ച വെള്ളമാണ് ഇവിടെ നിന്നും ലഭിക്കുക.നിലവില്‍ റെയില്‍വേ സ്‌റേഷനിനുള്ളിലും, ട്രെയിനിനുള്ളിലും ലഭിക്കുന്ന 1ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപയാണെങ്കില്‍ ഈ മെഷീനില്‍ കുറഞ്ഞ തുക നൽകിയാൽ മതിയാകും. 450 സ്റ്റേഷനുകളിലായി 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകൾ സ്ഥാപിക്കാനാണ് പദ്ധതി.
Read Also: പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്‍കും; പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
2016 ലെ യൂണിയൻ ബഡ്‌ജറ്റിലാണ് ഈ പദ്ധതിയെക്കുറിച്ച് നിർദേശിച്ചത്. 40,000 ലേറെ പേർക്ക് ജോലി നൽകാനും യാത്രക്കാർക്ക് ആവശ്യത്തിനനുസരിച്ച് കുടിവെള്ളം ലഭ്യമാക്കാനും ഈ പദ്ധതിക്ക് കഴിയും. കൂടാതെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും ഇതിലൂടെ സാധ്യമാകും.
Post Your Comments