ന്യൂഡല്‍ഹി: സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്‍കുന്ന യന്ത്രമാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്നത്. വഡോദര റെയില്‍വേ സ്‌റ്റേഷനിലാണ് ആദ്യയന്ത്രം സ്ഥാപിച്ചത്. കുപ്പി നൽകിയാൽ ലഭിക്കുന്ന അഞ്ച് രൂപ പേടിഎം വാലറ്റിലാണ് എത്തുക. ഇതിനായി കുപ്പി നിക്ഷേപിക്കുന്നവര്‍ മൊബൈല്‍ നമ്പർ യന്ത്രത്തിൽ രജിസ്റ്റർ ചെയ്യണം.
Read Also: മരവും മലയും മാത്രമല്ല, നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്- ശ്രീ ശ്രീ രവിശങ്കര്‍
പ്ലാസ്റ്റിക് കുപ്പി പൊടിച്ച് സംസ്‌കരിച്ചശേഷം രൂപമാറ്റം വരുത്തി പാത്രങ്ങളാക്കി മാറ്റാനാണ് പദ്ധതി. ഈ പാത്രങ്ങള്‍ ട്രെയിനുകളിൽ ഭക്ഷണവിതരത്തിന് ഉപയോഗിക്കും. ഐ.ആര്‍.സി.ടി.സി എട്ട് രാജധാനി, ശദാബ്‌ദി ട്രെയിനുകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരം പാത്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.
Post Your Comments