ന്യൂഡല്‍ഹി : സെയ്ഷല്‍സിലെ ഇന്ത്യന്‍ നാവിക താവളം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹ രാജ്യമായ സെയ്ഷല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവികതാവളം സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള വിഷയത്തിലാണ് പ്രധാനമന്ത്രി മോദി ഇടപെടുന്നത്. ഇരു രാഷ്ട്രങ്ങളുടെയും നിലവിലുള്ള ആശങ്കകള്‍ പരിഗണിച്ച്, പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെയ്ഷല്‍സ് പ്രസിഡന്റ് ഡാനി ഫൗറെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായകമായ ഈ തീരുമാനം. അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യന്‍ നാവികതാവളം സംബന്ധിച്ച പദ്ധതി മുന്നോട്ടു പോകില്ലെന്ന് സെയ്ഷല്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം അംഗീകരിക്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നു കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.
Read Also : മോദി വീണ്ടും പ്രധാനമന്ത്രിയാകും : ഐശ്വര്യയുടെ മകള്‍ ആരാധ്യ ഭാവി പ്രധാനമന്ത്രി
ഇരു രാജ്യങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിച്ച് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അസംപ്ഷന്‍ ദ്വീപിലെ നാവിക താവളം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നും ഇരു രാഷ്ട്രങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും ഡാനി ഫൗറയും അറിയിച്ചു.
Post Your Comments