ഹൈദരാബാദ്: പ്രേതമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എ ശ്‌മശാനത്തിൽ കിടന്നുറങ്ങി. പ്രേതമുണ്ടെന്ന തൊഴിലാളികളുടെ പേടികാരണം ശ്‌മശാനത്തിന്റെ പണി മുടങ്ങിയതോടെയാണ് ആന്ധ്ര എംഎല്‍എ. ശ്മശാനത്തിനുള്ളില്‍ അന്തിയുറങ്ങിയത്. ഇതുവഴി തൊഴിലാളികളുടെ ഭയം എംഎല്‍എ മാറ്റിയെടുത്തു.
വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ നഗരത്തിലെ ശ്മശാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് എംഎല്‍എ നിമ്മല രാമ നായിഡു കിടന്നുറങ്ങിയത്. മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധം, അസഹ്യമായ കൊതുകുകടി ഏതെല്ലാം സഹിച്ചാണ് തെലുഗുദേശം പാര്‍ട്ടിയുടെ എംഎല്‍എ ആയ നിമ്മല രാമ നായിഡു ശ്മശാനത്തില്‍ കിടന്നുറങ്ങിയതത്. ശ്മശാനത്തില്‍ വച്ചു തന്നെ അത്താഴം കഴിച്ച രാമനായിഡു അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്തു.
Read also:വിമാനത്താവളങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ബസ്
പ്രസ്തുത ശ്മശാനം പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു, എട്ടുമാസം മുമ്പാണ് പുതിയ ശ്മശാനം പണികഴിപ്പിക്കാനുള്ള മൂന്നുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. പണി തുടങ്ങുകയും ചെയ്തു എന്നാൽ പാതിവെന്ത മൃതശരീരം കണ്ട് തൊഴിലാളികൾ ഭയന്ന് പണി ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ താന്‍ രണ്ടു ദിവസം കൂടി ശ്മശാനത്തില്‍ തന്നെ കിടന്നുറങ്ങാനാണ് തീരുമാനിച്ചതെന്നും നിര്‍മാണത്തൊഴിലാളികള്‍ക്കിടയിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ശനിയാഴ്ച്ചയോടെ അമ്പതോളം തൊഴിലാളികള്‍ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments