റിയാദ് : ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ സൗദിയിലെ സ്ത്രീകൾ സ്വതന്ത്രരായി. മുഖം ഒഴികെ മറ്റെല്ലാ ശരീരഭാഗവും മറച്ച് നിരവധി സ്ത്രീകളാണ് ഇന്നലെ രാത്രിമുതൽ സൗദിയിൽ വാഹനം ഓടിച്ചുതുടങ്ങിയത്.
സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് രാജ്യമാകമാനം ആയിരക്കണക്കിന് സ്ത്രീകളായിരുന്നു കാറുമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി റോഡിലിറങ്ങിയത്. ശരീരം മുഴുവൻ മറച്ച വസ്ത്രമണിഞ്ഞ് ലൈസന്‍സും കൈയില്‍ പിടിച്ച് അവര്‍ പാതിരാത്രിയില്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു.
Read also:സൗദിയില്‍ വനിതകള്‍ നാളെ ചരിത്രമഹൂര്‍ത്തം കുറിയ്ക്കുന്നു
സ്ത്രീകള്‍ കാറോടിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകമാനം സ്ത്രീകള്‍ക്ക് മാത്രമായുള്ള പാര്‍ക്കിങ്സ്പേസുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം ആവശ്യത്തിന് ഡ്രൈവ് ചെയ്യുന്നതിന് പുറമെ തൊഴിലെന്ന രീതിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യാനും പുതിയ നിയമം അനുവദിക്കുന്നു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാമൂഹിക, സാമ്ബത്തിക പരിഷ്‌കരണ പദ്ധതികളുടെ തുടര്‍ച്ചയാണ് ഇത്. ഡ്രൈവിങ് വിലക്ക് നീക്കിയതടക്കമുള്ള സ്ത്രീ സൗഹൃദ പദ്ധതികള്‍ സൗദിയുടെ പ്രതിഛായ കൂട്ടും. സ്ത്രീകള്‍ക്കു യാത്രചെയ്യാന്‍ പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്ന നിബന്ധനയും ഒഴിവാക്കിയതോടെ തുറക്കുന്നത് സ്ത്രീ സഞ്ചാര സ്വാതന്ത്ര്യമെന്ന വലിയ സാധ്യതയായിരുന്നു.
ഒരു കൊല്ലത്തിനിടെ സ്ത്രീകള്‍ക്കായി പലതും നടന്നു. വനിതാ ദിനാഘോഷം, കായിക മേഖലയില്‍ സ്ത്രീ സാന്നിധ്യം, സ്റ്റേഡിയങ്ങളില്‍ സ്ത്രീപ്രവേശനം, വനിതാ ജിംനേഷ്യങ്ങള്‍, സൈന്യത്തില്‍ വനിതകളെ പ്രവേശിപ്പിക്കാനുള്ള നീക്കം, മാന്യമായ വസ്ത്രം വേണമെന്നല്ലാതെ പര്‍ദ നിര്‍ബന്ധമില്ലെന്ന പ്രഖ്യാപനം തുടങ്ങിയവ ചിലതു മാത്രം. സിനിമാ വിലക്ക് നീക്കിയതുള്‍പ്പെടെയുള്ള വന്‍ സാമൂഹിക മാറ്റങ്ങള്‍ക്കു പുറമെയാണിത്.
Post Your Comments