Gulf

സൗദിയില്‍ വനിതകള്‍ നാളെ ചരിത്രമഹൂര്‍ത്തം കുറിയ്ക്കുന്നു

ജിദ്ദ: സൗദി അറേബ്യ നാളെ പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. നാളെ മുതലാണ് സൗദിയില്‍ വനിതകള്‍ വാഹനം റോഡിലിറക്കി തുടങ്ങുക. നിരവധി വനിതകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. ‘ഭാരമേല്‍പ്പിക്കൂ കുതിക്കൂ’ എന്നപേരിലാണ് സൗദിയിലെ പ്രധാന നഗരങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്.

ഇനി മണിക്കൂറുകള്‍ മാത്രമാണ് ചരിത്രത്തിലിടം നേടിയുള്ള വനിതകള്‍ വാഹവുമായി നിരത്തിലിറങ്ങാന്‍ അവശേഷിക്കുന്നത്. കാമ്പയിന്‍ റിയാദില്‍ പ്രവിശ്യാ ട്രാഫിക്ക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ അബ്ദുറഹിമാന്‍ അല്‍ ഖര്‍സാന്‍് ഉദ്ഘാടനം ചെയ്തു.

read also : ചരിത്രം സൃഷ്ടിച്ച് വനിതകള്‍ പറത്തിയ വിമാനം സൗദിയില്‍ ഇറങ്ങി

പുരുഷന്‍മാര്‍ മാത്രം വാഹനവുമായി ഡ്രൈവ് ചെയ്തിരുന്ന റോഡുകള്‍ക്ക് പകരം വനിതകള്‍കൂടി വളയം പിടിക്കുന്ന പുതിയ കാഴ്ചകാണുവാനുള്ള ആകാംക്ഷയിലാണ് സൗദി ജനത.

shortlink

Related Articles

Post Your Comments

Related Articles


Back to top button