Kerala

സോളാറും, തട്ടിപ്പും കഴിഞ്ഞു സരിത ഇനി ജനസേവനത്തിന്, പ്രമുഖ പാര്‍ട്ടിക്കൊപ്പം

നാഗര്‍കോവില്‍: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദ നായിക സരിത എസ് നായര്‍ ഇനി ജനസേവനത്തിന് ഒരുങ്ങുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങിയിരിക്കുകയാണ് സരിത. എന്നാല്‍ കേരള രാഷ്ട്രീയത്തിലല്ല സരിത ചുവടുറപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. തമിഴ് രാഷ്ട്രീയത്തിലാണ് സരിത അങ്കത്തിനിറങ്ങുന്നത്. ഇതിന് സ്ഥിരീകരണം ആയിട്ടുണ്ട്.

ആര്‍കെ നഗര്‍ എംഎല്‍എയും തമിഴില്‍ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അറിയിച്ചു കഴിഞ്ഞു. നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയെന്നാണ് പുറത്തെത്തുന്ന വിവരങ്ങള്‍.

അതേസമയം, വിവരം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button