ന്യൂഡല്‍ഹി: ജിഎസ്ടി എന്തെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. “സത്യസന്ധതയുടെ വിജയമാണ് ചരക്കു സേവന നികുതി(ജിഎസ്ടി). ഇത് നടപ്പാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്നു” മന് കി ബാത്തിലൂടെ മോദി പറഞ്ഞു. ”ജിഎസ്ടി രാജ്യത്തിന്റെ നേട്ടമാണ്. ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായി. ഇതിലൂടെ സമയം ലഭിക്കാന്‍ സാധിച്ചുവെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാനെയും മോദി ഈ അവസരത്തിൽ മോദി പ്രശംസിച്ചിരുന്നു. റാഷിദ് ഖാന് ലോക ക്രിക്കറ്റിന് ഒരു മുതല്‍ക്കൂട്ടാണ് എന്നും ഐപിഎല്ലില്‍ റാഷിദ് ഖാന് മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും മൻകി ബാത്തിലൂടെ അദ്ദേഹം പറഞ്ഞു.
Also read : മുന്ദ്ക-ബഹാദുര്‍ഗഡ് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
Post Your Comments