തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തി വീടിന് തീയിട്ട സംഭവത്തിൽ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന കേഡലിനെ വെള്ളിയാഴ്ച വൈകുന്നേരമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
Read also: ഫേസ്ബുക്കിന് അടിമയാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
ജയിലില്‍ കേഡലിനെ പരിശോധിച്ച ഡോക്ടര്‍ ഇയാളുടെ മാനസികനിലയ്ക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഉറക്കത്തിനിടെ ആഹാരം ശ്വാസകോശത്തിലെത്തി ഗുരുതരാവസ്ഥയില്‍ ദീര്‍ഘനാള്‍ കേഡല്‍ തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം തിരികെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ട് മൂന്നുമാസം പിന്നിട്ടു. അതിനിടെയാണ് മാനസികപ്രശ്നം കണ്ടെത്തിയത്.
മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമായിരുന്നു കൊലയ്ക്ക് പിന്നിൽ. കോല നടത്താനുള്ള മഴു ഓണ്‍ലൈനിലൂടെയായിരുന്നു പ്രതി സ്വന്തമാക്കിയത്.
Post Your Comments