കോഴിക്കോട്: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കെ.ജി.എം.ഒ.എ പ്രതിഷേധത്തിലേക്ക്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ നാളെ ഒ.പി ബഹിഷ്‌കരിച്ച് സമരത്തിന് ഒരുങ്ങുകയാണെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. പിഴവ് പോലീസിന്റേതെന്നും സൂപ്രണ്ടിനെ ബലിയാടാക്കിയെന്നും കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി പറഞ്ഞു.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യമന്ത്രിയിടപ്പെട്ട് സൂപ്രണ്ട് ഡോ. കെ സി. രമേശനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുകയാണെന്നാണ് കെ.ജി.എം.ഒ.എയുടെ ആരോപണം.
കുതിരവട്ടം ആശുപത്രിയടക്കം കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ നാളെ കരിദിനം ആചരിക്കും.
Post Your Comments