Latest NewsKeralaNews

മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവം: വിശദീകരണവുമായി ആരോ​ഗ്യമന്ത്രി

കോഴിക്കോട്:  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത് ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാരുടെ പ്രതിഷേധത്തേക്കുറിച്ച് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും. അതിനുള്ള നടപടികൾ തുടർന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഡോ.കെ. സി രമേശനെതിരേ ഉണ്ടായ അന്യായമായ നടപടി ഡോക്ടർമാരുടെ മനോവീര്യം കെടുത്തുമെന്നും ഇതിനെതിരേ സംഘടനാപരമായും നിയമപരമായും ഏതറ്റം വരേയും നീങ്ങുമെന്നും കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലാസമിതി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ നാളെ ആരോഗ്യ സ്ഥാപനങ്ങളിൽ കരി ദിനം ആചരിക്കും. ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ നാളെ ഒ.പി ബഹിഷ്കരിച്ച് ധർണ നടത്തും. തുടർന്നും അനുകൂല നടപടികളുണ്ടായില്ലെങ്കിൽ ജില്ല മുഴുവനും സംസ്ഥാനത്തേക്കും സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലാസമിതി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button