Kerala

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക് സര്‍വനാശത്തിലേക്ക്: ആന്റണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക് സര്‍വനാശത്തിലേക്കെന്ന് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി. മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഒറ്റക്കുനിന്ന് ചെറുക്കുക സാധ്യമല്ലെന്നും ഇന്ത്യ പഴയ ഇന്ത്യയാകാനായുള്ള പോംവഴി എല്ലാവരും ചേര്‍ന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഒരുമിച്ച് കാണുമ്പോള്‍ ചിരിക്കും, ഒറ്റക്ക് കാണുമ്പോള്‍ കാര്യം മാറും, കോണ്‍ഗ്രസുകാരെ കുറിച്ച് എ കെ ആന്റണി

കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രിയും സുഹൃത്തുക്കളും അവരുടെ പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട് ആന്റണി ഓര്‍മിപ്പിച്ചു.

അതേസമയം നിലവിലെ ദേശീയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് മതനിരപേക്ഷതയിലും ജനസൗഹാര്‍ദത്തിലും ഊന്നിയ പൊതുമണ്ഡലം രൂപപ്പെട്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടങ്ങള്‍ ചുരുങ്ങി. വിരുദ്ധാഭിപ്രായം പറയുന്നവരെ നിശ്ശബ്ദമാക്കുന്ന ചുറ്റുപാട് മാറണം. നിര്‍ഭയമായി സ്വന്തം ബോധ്യം സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന സാഹചര്യം വീണ്ടെടുക്കാന്‍ കഴിയണമെന്നും പിണറായി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button