KeralaLatest News

കേരള അതിർത്തിയിൽ വാഹനാപകടം : മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു

പൊള്ളാച്ചി: ഇരിങ്ങാലക്കുട സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ജോണ്‍ പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോയമ്പത്തൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളാച്ചി-ആനമല പൊലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിന് സമീപം ഗണപതി പാളയത്തില്‍ വച്ചായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button