India

സംഗീത നാടക അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. 42 കലകാരന്‍മാരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എം.എംസ്. ഷീല (കര്‍ണാടക സംഗീതം). എം. സുബ്രഹ്മണ്യം (കഥകളി), രാജേന്ദ്ര പ്രസന (ഷെഹ്നായ്), തിരുവരൂര്‍ വൈദ്യനാഥന്‍ (മൃദംഗം) എന്നിവരുള്‍പ്പെടെ 42 കലകാരന്‍മാരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

.പ്രസന്ന വെങ്കിട്ടരാമൻ (കർണാടക സംഗീതം), തിരുവനന്തപുരം എൻ.സമ്പത്ത് (കർണാടക സംഗീതം–വയലിൻ), സി.എം.ഉണ്ണിക്കൃഷ്ണൻ (കഥകളി), കലാമണ്ഡലം ഹരിഹരൻ (മദ്ദളം) എന്നിവരടക്കം 34 പേരും യുവപുരസ്കാരത്തിന് അർഹരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button