KeralaLatest NewsNews

എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസ്: നിയമ പോരാട്ടം തുടരുമെന്ന് ഗവാസ്‌കര്‍

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. താന്‍ നിയമ പോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി ലഭിക്കുന്നത് വരെ ഞാന്‍ പോരാടും. തുടക്കത്തില്‍ തനിക്ക് നേരെ വലിയ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഗവാസ്‌കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒന്‍പത് ദിവസമാണ് ചികിത്സയ്ക്കായി ഗവാസ്‌കറിന് ചികിത്സയില്‍ കഴിയേണ്ടി വന്നത്. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന സംഭവം പുറത്ത് വന്നതോടെയാണ് പോലീസ് സേനയില്‍ ദാസ്യപ്പണി നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button