തിരുവനന്തപുരം: വിദേശ വനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആദ്യം മുതല്‍ തന്നെ രാഷ്ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് പിന്തുണ നല്‍കിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുടുംബത്തിന്റെ ആവശ്യത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദേശ വനിതയുടെ കൊലപാതകത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുഹൃത്ത് രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ രണ്ടു പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാര്‍ച്ച് 14-നാണ് ലിത്വാനിയ സ്വദേശിനിയെ കാണാതായത്.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments