Kerala

പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കൊരു ആശ്വാസ വാര്‍ത്ത; നിങ്ങള്‍ക്കായി പുതിയ ഹെല്‍പ് ലൈന്‍

തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കൊരു ആശ്വാസ വാര്‍ത്ത, നിങ്ങളുടെ ദുരിതങ്ങള്‍ക്കവസാനമായി. പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കുന്നതിന് പുതിയ ഹെല്‍പ്ലൈന്‍ രൂപീകരിച്ചു. ‘സേവ് ഇന്ത്യന്‍ ഫാമിലി’ എന്ന കൂട്ടായ്മയാണ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയത്.

Also Read : 17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി; മർദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി

ഇന്ത്യയിലെ ഒമ്പത് ഭാഷകളില്‍ പുരുഷന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ പങ്കുവെക്കാം. ഹെല്‍പ്പ്ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും. വര്‍ഷത്തില്‍ എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്കുന്നതിനായി ഒമ്പതുമേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് ഒമ്പത് അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി കിട്ടും. കേരളത്തില്‍ ഏഴുപേരാണ് ഹെല്‍പ്പ്‌ലൈന്‍ സേവനത്തിനുള്ളത്.

ഹെല്‍പ്പ്‌ലൈന്‍ തിരക്കിലായാല്‍ പരാതിയും പ്രശ്‌നങ്ങളും വോയ്‌സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാനവുമുണ്ട്. തിരക്ക് കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ തിരിച്ചുവിളിക്കും. കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണസമിതിയെന്ന സംഘടനയാണ്. ഈ കൂട്ടായ്മയുടെ കൂടുതല്‍ സേവനത്തിനായി രാജ്യവ്യാപകമായി 50-ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്.

Also Read : ജനസേവ ശിശുഭവനില്‍ നടന്നിരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍; ലൈംഗിക പീഡനം; അശ്ലീല വീഡിയോ പ്രദര്‍ശനം: കുട്ടികളുടെ മൊഴി പുറത്ത്

ഹെല്‍പ്പ്‌ലൈനിലേക്ക് ഇതേവരെ ഒന്നരലക്ഷത്തിലധികം പേരുടെ വിളിയെത്തിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിളിക്കേണ്ട നമ്പര്‍: 88824 98498. പുരുഷന്മാര്‍ക്ക് എതിരായ നിയമങ്ങളില്‍ കുടുങ്ങുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യസേവനമാണ് നല്കുന്നത്. പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമാണ് സഹായം കിട്ടുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button