India

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പതിനഞ്ചുകാരിയെ 10പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കി

ബുലന്ദ്‌ഷഹര്‍: വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറിനു സമീപഗ്രാമത്തില്‍ തിങ്കളാഴ്‌ചയായിരുന്നു സംഭവം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്നു മോട്ടോര്‍ സൈക്കിളില്‍കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിക്കു പരിചയമുള്ളവരായിരുന്നു ഇവര്‍. അധികം അകലെയല്ലാത്ത ആരാധനാലയത്തില്‍ കൊണ്ടുപോകാമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു.

ALSO READ: പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തി

പെൺകുട്ടിയുമായി വിജനമായ സ്ഥലത്തെത്തിയ ശേഷം ഇവരുടെ സുഹൃത്തുക്കളെന്നു കരുതുന്ന എട്ടുപേരെക്കൂടി വിളിച്ചുവരുത്തി. പിന്നീട്‌ എല്ലാവരും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. പെണ്‍കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ വീട്ടുകാര്‍ കൃഷിയിടത്തില്‍ അബോധാവസ്‌ഥയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവ്‌ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button