വരാപ്പുഴ: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റ്. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് എസ്.ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്റ് ചെയ്യാനാകില്ലെന്ന് അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മരിക്കും മുന്‍പു ശ്രീജിത്ത് ഡോക്ടര്‍ക്കു നല്‍കിയ മൊഴിയില്‍ എസ്‌ഐയുടെ പേരില്ലെന്നും ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ എസ്‌ഐ മര്‍ദിച്ചെന്നു പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
ശ്രീജിത്തിന്റെ കൂട്ടുപ്രതികളുടെ മൊഴിയിലാണു ദീപക്കിനെ പ്രതി ചേര്‍ത്തത്. ഏപ്രില്‍ 20 നാണു എസ്‌ഐ ദീപക്ക് അറസ്റ്റിലായത്. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ നാലാം പ്രതിയാണ് എസ്‌ഐ ജി.എസ്. ദീപക്ക്.
Post Your Comments