Latest NewsKerala

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റംപത്രം തയ്യാറായി:ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിനെതിരെ ശ്രീജിത്തിന്റെ അമ്മ

വരാപ്പുഴ: വരാപ്പുഴ പോലീസ് സ്‌റ്റേഷന്‍ കസ്റ്റഡിയിലിരിക്കവെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച കേസില്‍ കുറ്റപത്രം തയ്യാറായി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്് ചെയ്യുമെന്നും അന്വേഷണം സംഘം അറിയിച്ചു. ഇതിനായി വൈകാതെ സര്‍ക്കാരിന്റെ അനുമതി തേടുമെന്നും സംഘം അറിയിച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന് എഴ് പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കമുള്ളവരെയാണ് തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കുന്നത്. ഐജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു.

അതേസമയം മകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് മറ്റാരെയോ സംരക്ഷിക്കാനാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് ശരിയായ നടപടി അല്ലെന്നും അവര്‍ ആരോപിച്ചു. സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന മുൻനിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button