Kerala

വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ശ്രീജിത്തിന്റെ കുടുംബം

കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിന്റെ കുടുംബമാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവര്‍ത്തിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Also Read : ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല: പിണറായി വിജയന്‍

കേസിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു. എസ്പിയായിരുന്ന എ.വി.ജോര്‍ജിന് ശ്രീജിത്തിന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും ജോര്‍ജിനെതിരേ കേസെടുക്കണമെന്നുമാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം.

അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഈ കേസില്‍ കേരളാ പോലീസിന്റെ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്നും ഇനി സിബിഐ അന്വേഷണം അവശ്യമില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button