ഇന്ന് സ്കൂളുകള്‍ക്ക് അവധി. പാലക്കാട് പറളിയില്‍ കാട്ടാനകളിറങ്ങിയതിനെ തുടര്‍ന്നാണ് പറളി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്. പറളിയിലെ ജനവാസമേഖലയിലാണ് ആനകളിറങ്ങിയത്. രണ്ട് ആനകള്‍ പറളി കടവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
Also Read : കാട്ടാനയുടെ ആക്രമണം : കർഷകൻ മരിച്ചു
ആനകളെ കാട്ടിലേക്ക് തിരിച്ചുകയറ്റാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു. ആനകളെ തുരത്താന്‍ ഫലപ്രദ നടപടിയൊന്നും എടുക്കാത്തതില്‍ പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ഗിരിജയും പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും റോഡിലിറങ്ങി പ്രതിഷേധിച്ചു.
Also Read : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടുകാര്‍ക്ക് ധനസഹയം പ്രഖ്യാപിച്ചു
ആക്രമണകാരികളായ കാട്ടാനകളെ മയക്കുവെടിവച്ച് തളച്ചു കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതുപ്പരിയാരം പഞ്ചായത്തിലെ വാളേക്കാട്ട് ബുധനാഴ്ച വൈകുന്നേരം കാട്ടാനകള്‍ തൊഴിലാളിയെ ചവിട്ടിക്കൊന്നിരുന്നു. പുതുപ്പരിയാരം വാളേക്കാട്ട് ചെറുട്ടിയുടെ മകന് പ്രഭാകരനെ (51)യാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കാട്ടാനകള്‍ സ്ഥിരമായി നാട്ടിലിറങ്ങിയതോടെ ജനങ്ങള്‍ വന്‍ പ്രതിഷേധത്തിലാണ്.
Post Your Comments