Kerala

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടുകാര്‍ക്ക് ധനസഹയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടുകാര്‍ക്ക് ധനസഹയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പരിയാരം വാളേക്കാട് വീട്ടില്‍ വി.സി. പ്രഭാകരന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായമായി നല്‍കും.

Also Read : ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതരപരിക്ക്

ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ വാളേക്കാടുവച്ച് കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷത്തില്‍ അഞ്ചുലക്ഷം രൂപ ഉടന്‍ തന്നെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read : കാട്ടാനയുടെ ആക്രമണം : കർഷകൻ മരിച്ചു

പ്രഭാകരന്റെ മരണത്തെ തുടര്‍ന്ന് രോഷാകുലരായ ജനം പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു. സ്ഥലത്ത് ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയശേഷം ജനങ്ങള്‍ ഉപരോധം പിന്‍വലിലിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button