India

ചക്കപ്പഴം നൽകാത്തതിന് കുട്ടിയെ ബൈക്ക് മോ​ഷ്ടാ​വാ​ക്കി പോ​ലീ​സ്

പാ​റ്റ്ന: ചക്കപ്പഴം നൽകാത്തതിന് കുട്ടിക്കെതിരെ ബൈക്ക് മോഷണത്തിന് പോലീസ് കേസെടുത്തു. പോ​ലീ​സു​കാ​ര്‍​ക്ക് ച​ക്ക​പ്പ​ഴം സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച 14 കാരനെതിരെയാണ് പോലീസുകാർ കള്ളക്കേസ് ചുമത്തിയത്. ബി​ഹാ​റി​ലെ അ​ഗം​കു​വാ​ന്‍ പോ​ലീ​സാ​ണ് കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. മാ​ര്‍​ച്ച്‌ 19നാ​ണ് പാ​റ്റ്ന​യി​ലെ ചി​ത്ര​ഗു​പ്ത ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍റെ മ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ച​ക്ക​പ്പ​ഴം പ​ണം ന​ല്‍​കാ​തെ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പോലീസുകാരെ കുട്ടി തടഞ്ഞിരുന്നു. എട്ടിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു പോലീസുകാർ.

Read also:തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ച 10വയസുകാരനെ വെടിവെച്ച് കൊന്നു; സംഭവം ഇങ്ങനെ

കുട്ടിക്ക് 19 വയസുണ്ടെന്ന് എഴുതി ചേർത്ത് ജയിലിൽ അയക്കുകയായിരുന്നു. എന്നാൽ 14 വ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ട്ടും ജാ​മ്യം ല​ഭി​ച്ചി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ പ​റ​ഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥര്‍​ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ വ​രി​ക​യാ​ണ്. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ക​ടു​ത്ത ശി​ക്ഷ ന​ല്‍​കു​മെ​ന്ന് പാ​റ്റ്ന സോ​ല്‍ ഐ​ജി എ​ന്‍.​എ​ച്ച്‌.​ഖാ​ന്‍ പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button