India

വിവാഹമോചനം എതിർത്ത അമ്മായിയമ്മയെ യുവാവ് കൊലപ്പെടുത്തി; ഗർഭിണിയായ ഭാര്യക്ക് പരിക്ക്

ന്യൂഡൽഹി: വിവാഹമോചനം എതിർത്ത അമ്മായിയമ്മയെ മരുമകൻ കൊലപ്പെടുത്തി. ഗർഭിണിയായ ഭാര്യയെയും ഇയാൾ മർദ്ദിച്ച് അവശയാക്കി. ഡൽഹിയിലെ കേശവപുരത്തിലാണ് സംഭവം. യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടാണ് ഭാര്യവീട്ടിൽ എത്തിയത്. ഗർഭിണിയായ ഭാര്യയോട് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടു. യുവതി ഇത് എതിർത്തതോടെ രണ്ട് പേരും തമ്മിൽ വാക്കേറ്റമുണ്ടായി. യുവതിയുടെ അമ്മ പ്രശ്‌നത്തിൽ ഇടപെട്ടതോടെ പ്രകോപിതനായ യുവാവ് അമ്മായിയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ഗർഭിണിയായിരുന്ന ഭാര്യയെയും യുവാവ് ആക്രമിച്ചു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട യുവാവ് ഇപ്പോഴും ഒളിവിലാണ്.

also read: ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് കമ്പനി സി.ഇ.ഒ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button