റോപോര്‍: മണല്‍ മാഫിയയുടെ ആക്രമണത്തില്‍ എംഎല്‍എയ്ക്ക പരുക്ക്. ആംആദ്മി എംഎല്‍എ അമര്‍ജിത് സിംഗിനാണ് ആക്രമണത്തില്‍ പരുക്ക് പറ്റിയത്. പഞ്ചാബിലെ രൂപ്‌നഗര്‍ ജില്ലയിലായിരുന്നു സംഭവം.
അനധികൃത മണല്‍ഖനനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തെത്തിയതോടെയാണ് ബെയിന്‍ഹാര ഗ്രാമത്തിലെ ക്വാറിയില്‍ എംള്‍എ എത്തിയത്. തുടര്‍ന്ന് എംഎല്‍എയെ മണല്‍മാഫിയ സംഘം ആക്രമിക്കുകയായിരുന്നു. എംഎല്‍എയുടെ അംഗരക്ഷകനായി എത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ സുഖ്ദീപ് സിംഗിനും ആക്രമണത്തില്‍ പരുക്ക് പറ്റി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തെത്തി. ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
പരുക്ക് പറ്റിയ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments