India

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അധികൃതര്‍ സ്വീകരിച്ചത് വിചിത്രമായ വഴി

ഹൈസ്‌കൂള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അധികൃതര്‍ സ്വീകരിച്ചത് വിചിത്രമായ ഒരു വഴി. പരീക്ഷ നടക്കവേ മൊബൈല്‍, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ട് രണ്ട് മണിക്കൂറത്തേക്ക് അള്‍ജീരിയയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

Also Read : നിരീക്ഷകന്റെ നെഞ്ചിലേക്കുള്ള നോട്ടം മറച്ചത് ചോദ്യപേപ്പര്‍ കൊണ്ട്, നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത്

2016ല്‍ പരീക്ഷ നടക്കവേ ചോദ്യപ്പേപ്പറുകള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനായാണ് അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

2,000 പരീക്ഷാ കേന്ദ്രങ്ങളുടെ കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നതായി വിദ്യാഭ്യാസമന്ത്രി നൗരിയ ബെന്‍ഗബ്രിറ്റ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button