പാലക്കാട് : ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ തന്നെ നിരീക്ഷകന്‍ അശ്ലീലകരമായി തുറിച്ച് നോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. പരിശോധനക്കിടെ അടിവസ്ത്രത്തിന് മെറ്റല്‍ ഹുക്കുണ്ടെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിനിക്ക് അത് അഴിച്ചുമാറ്റേണ്ടി വന്നിരുന്നു. പാലക്കാട് നഗരത്തിലെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം. തുടര്‍ന്ന് നിരീക്ഷകന്റെ നോട്ടം ചോദ്യ കടലാസ് വെച്ചാണ് വിദ്യാര്‍ത്ഥിനി മറച്ചത്.
തെലുങ്കാനയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥനാണ് മോശം രീതിയില്‍ നോക്കിയതെന്നാണ് സൂചന. രാവിലെ പത്തു മണിക്കായിരുന്നു പരീക്ഷ. ഇതിനായി 7.30 മുതല്‍ ആള്‍ക്കാരെ ഹാളില്‍ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. നെഞ്ചിലേക്കുള്ള ഉദ്യോഗസ്ഥന്റെ നോട്ടം അസഹ്യമായപ്പോള്‍ ചോദ്യപേപ്പര്‍ ഉപയോഗിച്ച് ശരീരം മറയ്ക്കേണ്ടി വന്നതായി വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു. കേസെടുത്തതായി ടൗണ്‍ നോര്‍ത്ത് എസ്.ഐ: ആര്‍. രഞ്ജിത്ത് പറഞ്ഞു. പ്രഥമവിവര റിപ്പോര്‍ട്ടില്‍ നിരീക്ഷകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.
also read: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍ ഹാളില്‍ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഇതേ തുടര്‍ന്ന് മെറ്റല്‍ ഹുക്കുള്ള അടിവസ്ത്രം വിദ്യാര്‍ഥിനിക്ക് പരീക്ഷയ്ക്ക് പ്രവേശിക്കും മുമ്പ് അഴിച്ചു വെയ്ക്കേണ്ടി വന്നു. ധരിച്ചിരുന്ന ഷാള്‍ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമായിരുന്നു പെണ്‍കുട്ടി പരീക്ഷാഹാളിലേക്ക് കയറിയതും. പുരുഷനായ നിരീക്ഷകന്‍ പരീക്ഷ എഴുതുന്ന സമയം തന്റെ മാറിടത്തിലേക്ക് നിരന്തരം തുറിച്ചു നോക്കിയെന്നും അപമാനിക്കപ്പെട്ടെന്നും പരാതയില്‍ പറഞ്ഞിട്ടുള്ളത്. ലൈറ്റ് കളറിലുള്ള വസ്ത്രമായിരുന്നു പെണ്‍കുട്ടി ധരിച്ചിരുന്നത്.
Post Your Comments